1

വിഴിഞ്ഞം: ഒമാനിൽ മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ടു വള്ളം മറിഞ്ഞ് വിഴിഞ്ഞം സ്വദേശി മരിച്ചു. വിഴിഞ്ഞം കോട്ടപ്പറം തുലവിള ജോസ് മാനുവേൽ(44) ആണ് മരിച്ചതെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു. പുതിയതുറ സ്വദേശികളായ 3 പേരുൾപ്പെട്ട സംഘത്തോടൊപ്പമാണ് ജോസ് മത്സ്യബന്ധനത്തിനു പോയത്. വള്ളം ശക്ത‌മായ കാറ്റിലും തിരയിലും പെട്ടു മറിഞ്ഞു. 3 പേരും നീന്തി രക്ഷപ്പെട്ടു. ജോസിനെ കണ്ടെത്തി കരയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട ഒരാളിന്റെ നില ഗുരുതരമാണെന്നും ചികിത്സയിലാണെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ജോസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചു വരുകയാണെന്ന് നഗരസഭ കൗൺസിലർ പനിയടിമ ജോൺ അറിയിച്ചു. ജോസിന്റെ ഭാര്യ: സുനി. മക്കൾ: ഡിക്സൺ, ഏഞ്ചൽ, ജെയ്‌സൺ.