
നെയ്യാറ്റിൻകര: മാസങ്ങൾക്ക് മുമ്പ് ലോറിയിടിച്ച് തകർത്ത നഗരസഭാപാർക്കിന്റെ സംരക്ഷണഭിത്തി നന്നാക്കാതെ അധികൃതർ. ഇതുസംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ 'കേരളകൗമുദിയിൽ ' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ വാർത്ത വന്ന് ഏഴുമാസമായിട്ടും നവീകരണം നടന്നിട്ടില്ല. 1981ലാണ് വി.ജെ.തങ്കപ്പൻ ചെയർമാനായിരിക്കെ പതിനായിരം രൂപചെലവാക്കി ഇവിടെ പാർക്ക് നിർമ്മിച്ചത്. പാർക്കിലെത്തുന്നവർക്ക് ഇരിപ്പിടവും സജ്ജമാക്കിയിരുന്നു. പിന്നീട് വന്ന ഭരണസമിതി കുട്ടികൾക്ക് കളിക്കാനായി കളിയിടവും ജലം ചീറ്റുന്ന കിണറും നിർമ്മിച്ചു. ഇവ കുട്ടികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കളിസ്ഥലത്തിന് സമീപത്തെ ജവലസംഭരിണിയിൽ ജലം പമ്പ് ചെയ്യുന്നത് നിലച്ചു.