പാലോട്:കേരള ഫയർവർക്ക്സ് ലൈസൻസീസ് എംപ്ലോയീസ് അസോസിയേഷൻ നന്ദിയോട് മേഖല പടക്ക നിർമ്മാണവും വില്പനയും സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2ന് നന്ദിയോട് മിനി ഗ്രീൻ ഒാഡിറ്റോറിയത്തിൽ നടക്കും.സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.സബോധന്റെ അദ്ധ്യക്ഷതയിൽ അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.അഡീഷണൽ ഡിസ്ട്രിക്ക് മജിസ്‌ട്രേറ്റ് വിനീത്,നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ,ജില്ല ഫയർ ഓഫീസർ സൂരജ്,ഡി.വൈ.എസ്.പി അരുൺ,തഹസിൽദാർ സജി .എസ് .കുമാർ,മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,നന്ദിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എസ്.ബാജിലാൽ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അരുൺ,രാജേഷ്,രാജ് കുമാർ,നന്ദിയോട് ബാങ്ക് പ്രസിഡന്റ് ജി.എസ്.ഷാബി,ടി.കെ.വേണുഗോപാൽ,നന്ദിയോട് സതീശൻ,നന്ദിയോട് ശശി ആശാൻ,മണലയം ഷിജു ഇളവട്ടം അജിത് കുമാർ,സുനിലാൽ ശിവ തുടങ്ങിയവർ സംസാരിക്കും.പുലിയൂർ.ജി.പ്രകാശ് സ്വാഗതവും നന്ദകുമാർ നന്ദിയും പറയും.