വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമം ഒക്ടോബർ 27ന് നടക്കും.പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക പരിപാടികൾ,അവാർഡ് ദാനം,സ്നേഹവിരുന്ന് തുടങ്ങിയവ നടക്കും. പരിപാടികളുടെ വിജയത്തിനായി സംഘടന എക്സിക്യൂട്ടീവ് അംഗവും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ അജി.എസ്.ആർ.എം,ഡോ.വിനോദ് സി സുഗതൻ (പ്രിൻസിപ്പൽ),ജി.ശിവകുമാർ (സെക്രട്ടറി),മധു ദാമോദർ (വൈസ് പ്രസിഡന്റ്) എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.ഫോൺ: 7012709584, 9995085035.