
ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ സെക്സ് വരെ നടക്കുന്നുണ്ടെന്ന് നടി ഷക്കീല. ''ലൊക്കേഷനിൽ അന്നും സ്ത്രീകൾക്ക് വസ്ത്രം മാറാനുള്ള സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ ചില സമയത്ത് അതിന് പറ്റാത്ത സാഹചര്യം വരും. മലയടിവാരത്തിലോ തടാകകരയിലോ ഒക്കെയാണ് ഷൂട്ടെങ്കിൽ വസ്ത്രം മാറാനായി ടവ്വൽ പിടിച്ചുതരും. ഞാനൊക്കെ അങ്ങനെ ഡ്രസ് മാറിയിട്ടുണ്ട്. അവിടെ വേറെ വഴിയില്ല.
ഇന്ന് കാരവാൻ ഉണ്ട്. പക്ഷേ ഡ്രസ് ചേഞ്ചിംഗീിന് മാത്രമാണോ അത് ഉപയോഗിക്കുന്നത്. അതിനകത്ത് എല്ലാം നടക്കുന്നുണ്ട്. ഡിന്നർ, ലഞ്ച്, സെക്സ് എല്ലാം നടക്കും.
ഞാനതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ''ഷക്കീലയുടെ വാക്കുകൾ. സിനിമയിൽ തന്റെ പല അവസരങ്ങളും നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും ഷക്കീല. ''ഞാൻ മദർ തെരേസ പോലൊരു റോൾ ചെയ്തിരുന്നു. 15 വർഷമായി .ഇപ്പോഴും അത് റിലീസ് ചെയ്തിട്ടില്ല. സിനിമ തുടങ്ങും മുൻപ് ഞാൻ സംവിധായകനോട് വേണ്ടെന്ന് പറഞ്ഞതാ. പക്ഷേ നിങ്ങളുടെ കണ്ണിൽ ഞാൻ സെക്സ് കാണുന്നില്ല. കരുണ കാണുന്നുണ്ട്. അതുകൊണ്ട് ചെയ്യണമെന്നും പറഞ്ഞു. ഞാനത് ചെയ്തു. പക്ഷേ ഇതുവരെ അത് പുറത്തുവന്നില്ലെന്ന് മാത്രം.'' ഷക്കീലയുടെ വാക്കുകൾ.