deepika

ആദ്യ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരദമ്പതിമാരായ ദീപിക പദുകോണും രൺവീർ സിംഗും. ഈ മാസം പുതിയ അതിഥി എത്തുമെന്ന് ഇരുവരും നേരത്തെ അറിയിക്കുകയും ചെയ്തു. കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കേ, മറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ദീപിക.

ദീപികയുടെ നിറവയർ ചേർത്തുപിടിച്ച് പിൻ കഴുത്തിൽ ചുംബിക്കുന്ന രൺവീറിനെ ചിത്രങ്ങളിൽ കാണാം. ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ മൂന്നു ഒൗട്ട് ഫിറ്റുകളിലാണ് ദീപിക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

പ്രിയങ്ക ചോപ്ര ഉൾപ്പെടെ നിരവധി പേർ ദീപികയ്ക്ക് ആശംസകളുമായി എത്തി. ദീപിക ഗർഭിണിയായത് മുതൽ വിമർശനങ്ങൾ ഉയർന്നിരുന്നു. വ്യാജ ഗർഭം എന്ന കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. സറോഗസിലൂടെ അമ്മയാകാൻ പോകുന്നുവെന്നും ബേബി ബംപ് എന്ന പേരിൽ തലയിണ വച്ചാണ് പൊതുഇടത്തിൽ വരുന്നതെന്നും വിമർശനങ്ങൾ എത്തിയിരുന്നു. ഈ ആരോപണങ്ങൾക്കെല്ലാം ചിത്രങ്ങളിലൂടെ മറുപടി നൽകുകയാണ് ദീപിക.