തിരുവനന്തപുരം : റിയാദ് ആസ്ഥാനമായ കേളി സാംസ്‌കാരിക വേദിയുടെ കേളി പ്രതീക്ഷ വിദ്യാഭ്യാസ പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേളി അംഗങ്ങളുടെ മക്കളിൽ പത്ത്,പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കാണ് പുരസ്‌കാരം വിതരണം ചെയ്തത്. 228 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹരായത്.പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ കുട്ടികൾക്കുള്ള ക്യാഷ് അവാർഡുകൾ വി.ജോയ് എം.എൽ.എ വിതരണം ചെയ്തു.കെ.ആർ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സതീഷ്,അനിൽ കേശവപുരം എന്നിവർ സംസാരിച്ചു.