
തിരുവനന്തപുരം: മുഖ്യമന്ത്രിയും പി.വി അൻവറും കൂടിക്കാഴ്ച നടത്തുന്നതിനിടെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയെ കണ്ട് കെ.ടി ജലീൽ എം.എൽ.എ. അൻവറുമായി ഹോസ്റ്റലിൽ നടന്ന ആശയവിനിമയത്തിന് ശേഷമാണ് ജലീൽ സെക്രട്ടേറിയറ്റിലെത്തി ആഭ്യന്തര സെക്രട്ടറിയെ കണ്ടത്. ഉച്ചയ്ക്ക് 12.10ഓടെയാണ് അൻവർ മുഖ്യമന്ത്രിയെ കാണാനെത്തിയത്. അതിന് മുമ്പ് ജലീൽ സെക്രട്ടേറിയറ്റിലെത്തിയിരുന്നു. 12.50ന് കൂടിക്കാഴ്ച അവസാനിപ്പിച്ച് അൻവർ ഇറങ്ങും മുമ്പ് ജലീൽ അവിടെ നിന്നും പോകുകയും ചെയ്തു.