1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരോദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു.ഭൂരഹിതരില്ലാത്ത കേരളം യാഥാർത്ഥ്യമാക്കാനാണ് സർക്കാരിന്റെ പരിശ്രമം.റവന്യൂ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്ന ജനകീയ കേന്ദ്രമായി സ്മാർട്ട് വില്ലേജ് ഓഫീസുകൾ മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ അനുകുമാരി,നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ,വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.ഷിബു,ഡോ.എം.എ.സാദത്ത്,എൻ.കെ.അനിതകുമാരി,ജെ.ജോസ് ഫ്രാങ്ക്ളിൻ,ആർ.അജിത,സി.പി.എം ഏരിയാ സെക്രട്ടറി ടി.ശ്രീകുമാർ,സി.പി.ഐ മണ്ഡലം സെക്രട്ടറി ജി.എൻ.ശ്രീകുമാരൻ,എൽ.ഡി.എഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കെ.ശ്രീകുമാർ,മുരുകേശൻ ആശാരി,ആറാലുംമൂട് മുരളീധരൻനായർ,ജില്ലാ നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ ശ്രീജ, നെയ്യാറ്റിൻകര തഹസിൽദാർ വി.എം. നന്ദകുമാരൻ എന്നിവർ പങ്കെടുത്തു.