p

തിരുവനന്തപുരം: കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കം. ന്യായവില ഉത്പന്നങ്ങളുമായി ഒരുങ്ങുന്ന വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് പത്തനംതിട്ടയിൽ നിർവഹിക്കും. 1070 സി.ഡി.എസുകളിൽ ഓരോന്നിലും രണ്ടുവീതം 2140 വിപണനമേളകളും 14 ജില്ലാതല മേളകളുമാണ് സംഘടിപ്പിക്കുക.

ജില്ലാതല വിപണനമേളകൾ സംഘടിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും രണ്ടുലക്ഷവും ഗ്രാമ-നഗര സി.ഡി.എസുകൾക്ക് 20,000 രൂപയും നൽകും. നഗര സി.ഡി.എസുകളിൽ രണ്ടിൽ കൂടുതലായി നടത്തുന്ന ഓരോ വിപണനമേളയ്ക്ക് 10,000 രൂപ വീതവും നൽകും.

മേളകളോടനുബന്ധിച്ച് അയൽക്കൂട്ടാംഗങ്ങളുടെയും ബാലസഭാംഗങ്ങളുടെയും നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. വിപണനമേള 14ന് സമാപിക്കും.

മൂല്യവർദ്ധിത ഉത്പന്നങ്ങളും

കുടുംബശ്രീ ബ്രാൻഡായ 'ഫ്രഷ് ബൈറ്റ്സ്' ചിപ്സ്,ശർക്കരവരട്ടി,ധാന്യപ്പൊടികൾ,ഭക്ഷ്യോത്പന്നങ്ങൾ,മൂല്യവർദ്ധിത ഉത്പന്നങ്ങൾ,കരകൗശലവസ്തുക്കൾ,വസ്ത്രങ്ങൾ,വനിതാ കർഷകരും സംരംഭകരും ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾ എന്നിവ മേളയിൽ നിന്ന് ലഭിക്കും. എല്ലാ ഉത്പന്നങ്ങൾക്കും കുടുംബശ്രീ ലോഗോ പതിച്ച കവർ,പായ്ക്കിംഗ്,യൂണിറ്റിന്റെ പേര്,വില,ഉത്‌പാദന തീയതി,വിപണന കാലയളവ് എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജമന്തി,ബന്ദി,മുല്ല,താമര തുടങ്ങി വിവിധയിനം പൂക്കളും മേളയിലുണ്ടാകും.

ഉ​ച്ച​ഭ​ക്ഷ​ണം​:​ ​വി​ഹി​തം
ഉ​ട​നെ​ന്ന് ​സ​‌​ർ​ക്കാർ

കൊ​ച്ചി​:​ ​സ്കൂ​ൾ​ ​ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്റെ​ ​ജൂ​ലാ​യ് ​മാ​സ​ത്തെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വി​ഹി​തം​ ​ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ലും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​വി​ഹി​തം​ ​ര​ണ്ടാ​ഴ്ച​യ്ക്ക​ക​വും​ ​ന​ൽ​കു​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചു.​ ​ജൂ​ലാ​യ്,​ ​ആ​ഗ​സ്റ്റ് ​മാ​സ​ത്തി​ലെ​ ​ബി​ൽ​ ​ഇ​തു​വ​രെ​ ​അ​നു​വ​ദി​ച്ചി​ല്ലെ​ന്നു​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​കെ.​പി.​എ​സ്.​ടി.​എ​ ​ഫ​യ​ൽ​ ​ചെ​യ്ത​ ​ഹ​ർ​ജി​യി​ലാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​വി​ശ​ദീ​ക​ര​ണം.​ ​ഇ​ക്കാ​ര്യം​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ജ​സ്റ്റി​സ് ​എ.​എ.​സി​യാ​ദ് ​റ​ഹ്‌​മാ​ൻ​ ​ഹ​ർ​ജി​ ​ഓ​ണാ​വ​ധി​ക്ക് ​ശേ​ഷം​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​ജൂ​ലാ​യ്,​ ​ആ​ഗ​സ്റ്റ് ​മാ​സ​ങ്ങ​ളി​ലെ​ ​പാ​ച​ക​ച്ചെ​ല​വും​ ​മു​ട്ട,​ ​പാ​ൽ​ ​എ​ന്നി​വ​യു​ടെ​ ​തു​ക​യു​മാ​ണ് ​പ്ര​ധാ​നാ​ദ്ധ്യാ​പ​ക​രു​ടെ​ ​ഫ​ണ്ടി​ലേ​ക്ക് ​ല​ഭി​ക്കാ​ത്ത​ത്.

കേ​ബി​ൾ​ ​ടി.​വി​ ​ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ​അ​സോ.
സം​രം​ഭ​ക​ ​ക​ൺ​വെ​ൻ​ഷൻ

തൃ​ശൂ​ർ​ ​:​ ​കേ​ബി​ൾ​ ​ടി.​വി​ ​ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​(​സി.​ഒ.​എ​)​ ​സം​രം​ഭ​ക​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​നാ​ളെ​ ​രാ​വി​ലെ​ ​പ​ത്തി​ന് ​ലു​ലു​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ന​ട​ക്കും.​ ​ഈ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​അ​ഞ്ച് ​ല​ക്ഷം​ ​വീ​തം​ ​ബ്രോ​ഡ് ​ബാ​ൻ​ഡ്,​ ​ഡി​ജി​റ്റ​ൽ​ ​കേ​ബി​ൾ​ ​ടി.​വി​ ​വ​രി​ക്കാ​രെ​ ​ക​ണ്ടെ​ത്തു​ക​യാ​ണ് ​ല​ക്ഷ്യം.​ 1500​ൽ​പ​രം​ ​കേ​ബി​ൾ​ ​ടി.​വി​ ​സം​രം​ഭ​ക​ർ​ ​പ​ങ്കെ​ടു​ക്കും.​ 10.30​ന് ​ബെ​ന്നി​ ​ബ​ഹ​നാ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സി.​ഒ.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പ്ര​വീ​ൺ​ ​മോ​ഹ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​കേ​ര​ള​ ​വി​ഷ​ൻ​ ​ഒ.​ടി.​ടി​ ​പ്ലാ​റ്റ്‌​ഫോ​മി​ന്റെ​ ​ക​മേ​ഴ്‌​സ്യ​ൽ​ ​ലോ​ഞ്ചിം​ഗ് ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ക്കും.​ ​'​സം​രം​ഭ​ക​ർ​ക്ക് ​മു​ൻ​പി​ലെ​ ​വെ​ല്ലു​വി​ളി​ക​ളും​ ​സാ​ദ്ധ്യ​ത​ക​ളും​'​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​സാ​ഫ് ​ബാ​ങ്ക് ​എം.​ഡി​ ​പോ​ൾ​ ​കെ.​തോ​മ​സ് ​സം​സാ​രി​ക്കും.​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​കേ​ര​ള​ ​വി​ഷ​ൻ​ ​ടെ​ലി​വി​ഷ​ൻ​ ​അ​വാ​ർ​ഡ് ​നൈ​റ്റും​ ​മെ​ഗാ​ ​ഷോ​യും​ ​ന​ട​ക്കു​മെ​ന്ന് ​സി.​ഒ.​എ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ബി.​സു​രേ​ഷ്,​ ​കേ​ര​ള​ ​വി​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​ഗോ​വി​ന്ദ​ൻ,​ ​കെ.​സി.​സി.​എ​ൽ​ ​എം.​ഡി.​ ​പി.​പി.​സു​രേ​ഷ്‌​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.