നെടുമങ്ങാട് : സംസ്ഥാന സർക്കാരിന്റെ മികച്ച സഹകാരിയിക്കുള്ള 2024 ലെ റോബർട്ട്‌ ഓവൻ പുരസ്‌കാരം ലഭിച്ച സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്‌ണൻ നായർക്ക് സ്നേഹാദരവ് ഒരുക്കി നെടുമങ്ങാട് സർക്കിൾ സഹകരണ യൂണിയൻ.മന്ത്രി ജി.ആർ.അനിൽ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.മുനിസിപ്പൽ ടൗൺഹാളിൽ നടന്ന പൗര സ്വീകരണത്തിൽ സർക്കിൾ യൂണിയൻ ചെയർമാൻ ബി.വിദ്യാധരൻകാണി അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് അസിസ്റ്റന്റ് രജിസ്റ്റാർ ( ജനറൽ ) ശങ്കർ. കെ സ്വാഗതം പറഞ്ഞു.എം.എൽ.എമാരായ ഡി.കെ മുരളി,ജി.സ്റ്റീഫൻ,മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ,ജില്ലാ ജോയിന്റ് രജിസ്ട്രാർ അയ്യപ്പൻ നായർ,നെടുമങ്ങാട് താലൂക്കിലെ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാർ,സർക്കിൾ യൂണിയൻ ഭരണ സമിതി അംഗങ്ങൾ,ജീവനക്കാരുടെ സംഘടന ഭാരവാഹികൾ,വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.