പാറശാല: പാറശാല പഞ്ചായത്തിലെ പി.പി.എം ജംഗ്‌ഷൻ മുതൽ ചെറുവാരക്കോണം ജംഗ്‌ഷൻ വരെയുള്ള അതിർത്തി റോഡിലെ കുഴികളിൽ വീണ് അപകടങ്ങൾ പതിവാകുന്നതിനെതിരെ നടപടി വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാറശാല മണ്ഡലം പ്രസിഡന്റ് ജെ.കെ.ജസ്റ്റിൻരാജ് തിരുവനന്തപുരത്തെ റോഡ് മെയിന്റനൻസ്‌ സെക്ഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി. പരാതിക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് വരുന്നതാണെന്നും അറിയിച്ചു.