തിരുവനന്തപുരം: പ്രതിരോധമേഖലയിലെ പെൻഷൻകാർക്കും കുടുംബപെൻഷൻകാർക്കുമായി പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ 6ന് നടത്തുന്ന സ്പർഷ് ഔട്ട് റീച്ച് പ്രോഗ്രാമിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരിക്കും.ചെന്നൈ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ടി.ജയശീലൻ,തിരുവനന്തപുരം സൈനിക കേന്ദ്രം കമാൻഡർ ബ്രിഗേഡിയർ സലിൽ എം.പി എന്നിവർ പങ്കെടുക്കും.ഒരു കോടിയുടെ ചെക്കുകളും ചടങ്ങിൽ നൽകും.കാക്ടസ് ലില്ലി ഓപ്പറേഷനിൽ വീരമൃത്യു വരിച്ച ക്യാപ്ടൻ യു.ആർ.ദാസിന്റെ അമ്മ പരേതയായ ലീലാ മാരാരുടെ നോമിനിയായ നന്ദകുമാറിന് കുടുംബ പെൻഷന്റെ ആജീവനാന്ത കുടിശ്ശികയായ 69.85 ലക്ഷം രൂപ നൽകും.