
തിരുവനന്തപുരം: അഴിമതിക്കാരും ഇരട്ടമുഖക്കാരുമായ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയെന്ന് കെ.ടി. ജലീലിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയെ കണ്ട് വിശദമായി സംസാരിച്ചെന്നും ആരെക്കുറിച്ച് പരാതി കിട്ടിയാലും അറിയിക്കാൻ മടിക്കേണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചതായും ജലീൽ എഫ്.ബി പോസ്റ്റിൽ പറയുന്നു. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തസ്തികയും ഓഫീസും ഉൾപ്പെടെ വാട്‌സ്ആപ്പ് ചെയ്യാനുള്ള നമ്പരും ( 9895073107) നൽകിയിട്ടുണ്ട്. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. പരാതികൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തന്റെ കത്തോടുകൂടി കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.