
തിരുവനന്തപുരം:നാടാർ സംയുക്ത സമിതിയുടെ നേമം നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.പ്രസിഡന്റായി പുന്നയ്ക്കാമുഗൾ അനിൽ,സെക്രട്ടറിയായി നീറമൺകര രാജേഷ്,ട്രഷററായി ദിലീപ് അടങ്ങിയ 27 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു. പുന്നയ്ക്കാമുഗൾ അനിൽ അദ്ധ്യക്ഷത വഹിച്ചു.നാടാർ സർവീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ മുഖ്യപ്രഭാഷണം നടത്തി.വി.എസ്.ഡി.പി വർക്കിംഗ് പ്രസിഡന്റ് അഡ്വ.സുദേവൻ,അഡ്വ.എം.എച്ച്.ജയരാജൻ,നീറമൺകര രാജേഷ്,കരിച്ചൽ ജയകുമാർ,ശകുന്തളദേവി,ബാലരാമപുരം മനോഹർ തുടങ്ങിയവർ പങ്കെടുത്തു.