tablet

തിരുവനന്തപുരം:പൊതുമേഖലാ മരുന്നു നിർമ്മാണ സ്ഥാപനമായ

കെ. എസ് .ഡി .പി ഉത്പാദിപ്പിക്കുന്ന മരുന്നുകളിൽ 50 ശതമാനം അർഹമായ വില മുൻഗണനയോടെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങും.മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ദർഘാസ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മറ്റു കമ്പനികൾക്ക് വിതരണ ഉത്തരവ് നൽകുന്നതിന് മുമ്പായി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന് മരുന്ന് സംഭരിക്കുന്നതിനായുള്ള വിതരണോത്തരവ് നൽകാനും തീരുമാനിച്ചു.യോഗത്തിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, പി .രാജീവ്, വീണാ ജോർജ്, ചീഫ് സെക്രട്ടറി ശാരദാ മുരളിധരൻ , ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക് ,

കെ എസ്. ഡി. പി ചെയർമാൻ സി.ബി. ചന്ദ്രബാബു, മാനേജിങ് ഡയറക്ടർ ഇ. എ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.