k

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കവടിയാറിൽ കൂറ്റൻ വീട് നിർമ്മിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി. വസ്തുവാങ്ങാനും വീട്നിർമ്മിക്കാനുമുള്ള അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയാണ് വിജിലൻസ് ഡയറക്ടർക്ക് ഇ-മെയിലിൽ പരാതി അയച്ചത്. പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറും.