പാറശാല: ചെങ്കവിള ശ്രീമഹാഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും വിനായക ചതുർത്ഥി മഹോത്സവവും 4 മുതൽ 8 വരെ തീയതികളിൽ നടക്കും.ദിവസേന രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പാലഭിഷേകം എന്നിവ. ഇന്ന് രാവിലെ 10.30 ന് തൃക്കൊടിയേറ്റ്, തുടർന്ന് പാലഭിഷേകം, കലശാഭിഷേകം, വൈകുന്നേരം 5.30ന് ഭഗവതിസേവ, 6.30 ന് ദീപാരാധന, വിശേഷാൽ അത്താഴപൂജ, രാത്രി 7.30 ന് ഭജന. 5 ന് രാവിലെ 5.30 ന് പാലഭിഷേകം, വൈകുന്നേരം 5.30 ന് ദേവി പൂജ, 7.30 ന് വിശേഷാൽ അത്താഴപൂജ, കരോക്കെ ഗാനമേള. 6 ന് രാവിലെ 9 ന് നാഗരൂട്ട്, 6.45 ന് ദേവി പൂജ,7.30 ന് വിശേഷാൽ അത്താഴപൂജ, വൈകുന്നേരം 4 ന് കളരിപ്പയറ്റ്, 7.30 ന് കായിക മത്സരം, തുടർന്ന് നൃത്തം. 7 ന് ചതുർത്ഥി ദിനത്തിൽ രാവിലെ 7.15 ന് മൃത്യുഞ്ജയഹോമം, 8.30 ന് കൂട്ടപൊങ്കാല,10 ന് മെഡിക്കൽ ക്യാമ്പ്, 9.50 ന് പാലഭിഷേകം, തുടർന്ന് നവഭിഷേകം, കലശാഭിഷേകം, വൈകുന്നേരം 6.15 ന് ഐശ്വര്യപൂജ, 7.10 ന് പുഷ്‌പാഭിഷേകം, 8 ന് വിശേഷാൽ അത്താഴപൂജ, രാത്രി 8 ന് ഗാനമേള. ഉത്സവ ദിനങ്ങളിൽ ഭക്തജനങ്ങൾക്കായി എല്ലാ ദിവസവും രാവിലെ 8 ന് പ്രഭാത ഭക്ഷണം, ഉച്ചക്ക് 12.30 ന് സമൂഹ സദ്യ, വൈകുന്നേരം 7.45 ന് സായാഹ്ന ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.