
പാറശാല: അപകടത്തുരുത്തായി മാറിയ കളിയിക്കാവിള - ചെറുവാരക്കോണം റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ തെങ്ങിൻതൈ നട്ട് കുത്തിയിരിപ്പ് സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ,പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എസ്.ജോൺ,പരശുവയ്ക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ലിജിത്ത് കൊറ്റാമം,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഐങ്കാമം സതീഷ്,വൈസ് പ്രസിഡന്റ് റോയ് തുടങ്ങിയവർ നേതൃത്വം നൽകി.