
തിരുവനന്തപുരം: ബംഗളൂരുവിലെ യെലഹങ്കയിൽ നിന്ന് എറണാകുളത്തേക്കും മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കും ഓണം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. യെലഹങ്കയിൽ നിന്ന് ഗരീബ് രഥ് സൂപ്പർഫാസ്റ്റ് അഞ്ച്, ഏഴ് തീയതികളിൽ രാവിലെ അഞ്ചിന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും. എറണാകുളത്തു നിന്ന് നാല്, ആറ് തീയതികളിൽ ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11ന് യെലഹങ്കയിലുമെത്തും. രണ്ട് സെക്കൻഡ് എ.സിയും, ഒമ്പത് തേർഡ് എ.സി.കോച്ചുകളുമുണ്ടാകും. ട്രെയിൻ നമ്പർ 06101/06102. കെ.ആർ. പുരം, വൈറ്റ് ഫീൽഡ്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡന്നൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
മംഗളൂരുവിൽ നിന്ന് ഒമ്പത്, 16, 23 തീയതികളിൽ രാത്രി 11ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.20ന് കൊല്ലത്തെത്തും. കൊല്ലത്തു നിന്ന് 10, 17, 24തീയതികളിൽ വൈകിട്ട് 6.55ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30ന് മംഗളൂരുവിലുമെത്തും.14സ്ളീപ്പർ കോച്ചുകളും മൂന്ന് ജനറൽ കോച്ചുകളുമുണ്ട്. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ, ഷൊർണ്ണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ട്രെയിൻ നമ്പർ: 06047/06048.