തിരുവനന്തപുരം: പെൻഷൻ വിതരണം ഉറപ്പാക്കാൻ മാസ്റ്റർ ട്രസ്റ്റ് പ്രശ്നത്തിൽ കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി പെൻഷണേഴ്സ് കൂട്ടായ്മ പവർഹൗസ് ഒാഫീസിന് മുന്നിൽ ജാഗ്രതാസദസ് നടത്തി. കൂട്ടായ്മയുടെ സാങ്കേതിക സമിതി കൺവീനറും കെ.എസ്.ഇ.ബി മുൻ ഡയറക്ടറുമായ എം.മുഹമ്മദലി റാവുത്തർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് എം.ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. ലീഗൽ സമിതി കൺവീനർ വി.പി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി എ.വി.വിമൽചന്ദ്,വൈസ് പ്രസിഡന്റുമാരായ കെ.മോഹൻകുമാർ,കെ.എൻ.ചന്ദ്രമോഹനൻ,ട്രഷറർ എം.പ്രദീപ്കുമാർ,സെക്രട്ടറിമാരായ സി.എസ്.സനൽകുമാർ,എൻ.ബാലഗോപാൽ,ജില്ലാ പ്രസിഡന്റ് കെ.ജി.സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.