തിരുവനന്തപുരം: വൈദ്യുതി പ്രസരണ വിതരണശൃംഖലകൾ നവീകരിക്കാത്തതാണ് വൈദ്യുതി ബോർഡിൽ അപകടമരണങ്ങൾ വർദ്ധിക്കാൻ കാരണമെന്നും ഇത് പരിഹരിക്കാൻ നടപടിയെടുക്കണമെന്നും കേരള പവർ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്,സംസ്ഥാന സെക്രട്ടറി പ്രതീപ് നെയ്യാറ്റിൻകര,വർക്കിംഗ് പ്രസിഡന്റ് അലി അറയ്ക്കപ്പടി,അസിസ്റ്റന്റ് സെക്രട്ടറി ആർ.എസ്.വിനോദ് മണി,ട്രഷറർ എസ്.താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.