project

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികാരണം സംസ്ഥാനത്തെ നടപ്പു പദ്ധതികൾ വെട്ടിക്കുറയ്ക്കാനുളള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാർഗനിർദ്ദേശമടങ്ങിയ ഉത്തരവ് പുറത്തിറക്കി. പദ്ധതികളെ പത്തുകോടി രൂപയുടെ അടിസ്ഥാനത്തിൽ രണ്ടായി തിരിക്കും. പത്തുകോടിക്ക് മുകളിലുള്ള പദ്ധതികൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി പരിശോധിച്ച് ചെലവ് പകുതിയാക്കി കുറച്ച് ആസൂത്രണ ബോർഡ് അംഗത്തിന്റെ കൂടി അനുമതി തേടും. പത്തുകോടിക്ക് താഴെ ചെലവു വരുന്ന പദ്ധതിയാണെങ്കിൽ അതത് വകുപ്പ് സെക്രട്ടറി നേരിട്ട് നടപ്പാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും. അനിവാര്യമെങ്കിൽ ചെലവ് പകുതിയാക്കി കുറയ്ക്കും. മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.