വെള്ളനാട്:ഉറിയാക്കോട് റസിഡന്റ്സ് അസോസിയേഷൻ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികളും വാർഷിക പൊതുയോഗവും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.ഓണാഘോഷ പരിപാടികൾക്കായി സമാഹരിച്ച 10,000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകാനും യോഗം തീരുമാനിച്ചു.പ്രസിഡന്റ് കെ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജെ.കുമാരദാസ്,ട്രഷറർ കെ.മോഹനൻനായർ എന്നിവർ സംസാരിച്ചു.