വിഴിഞ്ഞം: വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡ‌റി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഭിന്നശേഷി സംവരണത്തിനായി മാറ്റിവയ്ക്കപ്പെട്ട പൊളിറ്റിക്കൽസയൻസ് (സീനിയർ) വിഷയത്തിൽ താത്കാലിക ഒഴിവുണ്ട്. നിശ്ചിതയോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം 12ന് വൈകിട്ട് 5ന് മുൻപായി മാനേജർ,എം.എസ്.സി സ്കൂൾസ് (കാത്തലിക് ബിഷപ്പ് ഹൗസ്) പാറശ്ശാല,ആയിര പി.ഒ എന്ന വിലാസത്തിൽ അപേക്ഷ നൽകണം.