കാട്ടാക്കട:നെയ്യാർ ഇക്കോ ടൂറിസം കേന്ദ്രത്തിലെ പുതിയ സംരഭങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് നെയ്യാർ ഇക്കോടൂറിസം സെന്ററിൽ നടക്കും.സി.കെ.ഹരീന്ദ്രൻ.എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.ഡോ.ശശിതരൂർ.എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.ഗംഗാസിംഗ് മുഖ്യാതിഥിയായി പങ്കെടുക്കും.