vd

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ജയിപ്പിക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നൽകിയത്. 2023ൽ തൃശൂരിൽ നടന്ന ആർ.എസ്.എസ് ക്യാമ്പിലെത്തിയപ്പോഴായിരുന്നു ചർച്ച. തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ ഔദ്യോഗിക വാഹനമിട്ട ശേഷം മറ്റൊരു കാറിലാണ് എ.ഡി.ജി.പിയെത്തിയത്. ഒരു മണിക്കൂറോളം അവർ തമ്മിൽ സംസാരിച്ചു. തിരുവനന്തപുരത്തുള്ള ആർ.എസ്.എസ് നേതാവായിരുന്നു ഇടനിലക്കാരൻ.

മുഖ്യമന്ത്രിക്കായാണ് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ തൃശൂർ പൂരം കലക്കിയത്. പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കിയാണ് ബി.ജെ.പി തൃശൂരിൽ ജയിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെ പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കിയതു കൊണ്ടാണ് എ.ഡി.ജി.പി അജിത്കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും സംരക്ഷിക്കുന്നത്.

എ.ഡി.ജി.പിയുടെ കുടുംബത്തിനും മൂന്ന് എസ്.പിമാർക്കുമെതിരെ അസംബന്ധം പറഞ്ഞ എസ്.പി ഇപ്പോഴും സർവീസിലുണ്ട്. രണ്ടു കൊലപാതകം ഉൾപ്പെടെയുള്ള ഭരണപക്ഷ എം.എൽ.എയുടെ വെളിപ്പെടുത്തലുകളിൽ പ്രതിപക്ഷം നിയമപരമായ പരിശോധന നടത്തുകയാണ്. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യമെന്നും സതീശൻ പറഞ്ഞു.

 സ​തീ​ശ​ന്റേ​ത് ​ഉ​ണ്ട​യി​ല്ലാ വെ​ടി​:​ ​കെ.​ ​സു​രേ​ന്ദ്രൻ

എ.​ഡി.​ജി.​പി​ ​എം.​ആ​ർ.​ ​അ​ജി​ത് ​കു​മാ​ർ​ ​മു​ഖ്യ​മ​ന്ത്രി​ക്കാ​യി​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​വ് ​ദ​ത്താ​ത്രേ​യ​ ​ഹൊ​സ​ബ​ല​യു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യെ​ന്ന​ ​വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​ആ​രോ​പ​ണം​ ​ഉ​ണ്ട​യി​ല്ലാ​ ​വെ​ടി​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​അ​ജി​ത് ​കു​മാ​ർ​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​വു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യി​ട്ടി​ല്ല.​ ​തൃ​ശൂ​രി​ൽ​ ​ബി.​ജെ.​പി​ ​ജ​യി​ച്ച​തി​ന്റെ​ ​കാ​ര​ണം​ ​ക​ണ്ടു​പി​ടി​ക്കാ​നാ​കാ​തെ​ ​പു​തി​യ​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കു​ക​യാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ ​ശ​ശി​ക്കും​ ​അ​ജി​ത് ​കു​മാ​റി​നു​മെ​തി​രാ​യ​ ​പി.​വി.​ ​അ​ൻ​വ​റി​ന്റെ​ ​ആ​രോ​പ​ണം​ ​ഗൗ​ര​വ​മു​ള്ള​താ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​യും​ ​അ​ൻ​വ​റും​ ​പ​റ​ഞ്ഞു​ ​തീ​ർ​ക്കാ​ൻ​ ​അ​ത് ​സി.​പി.​എ​മ്മി​ന്റെ​ ​അ​ഭ്യ​ന്ത​ര​ ​വി​ഷ​യ​മ​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സി.​പി.​എം​ ​കേ​ന്ദ്ര​ക​മ്മി​റ്റി​യി​ലും​ ​പി.​ബി​യി​ലു​മു​ള്ള​ ​കേ​ര​ള​ ​നേ​താ​ക്ക​ൾ​ ​പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്തെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​ചോ​ദി​ച്ചു.

 സ്വേ​ച്ഛാ​ധി​പ​ത്യ​ ​മ​നോ​ഭാ​വ​വും​ ​ഭ​യ​വു​മി​ല്ല​:​ ​പി.​ശ​ശി

ത​നി​ക്ക് ​സ്വേ​ച്ഛാ​ധി​പ​ത്യ​ ​മ​നോ​ഭാ​വ​വും​ ​ഭ​യ​വു​മി​ല്ലെ​ന്ന് ​പി.​ശ​ശി.​ ​നി​ല​മ്പൂ​ർ​ ​എം.​എ​ൽ.​എ​ ​പി.​വി​ ​അ​ൻ​വ​റി​ന്റെ​ ​ആ​രോ​പ​ണ​ത്തി​നെ​തി​രെ​ ​ഒ​രു​ ​ഇം​ഗ്ലീ​ഷ് ​മാ​സി​ക​യ്ക്ക് ​ന​ൽ​കി​യ​ ​പ്ര​തി​ക​ര​ണ​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ആ​ളു​ക​ൾ​ക്ക് ​എ​ന്തും​ ​പ​റ​യാ​ൻ​ ​സ്വാ​ത​ന്ത്ര്യ​വും​ ​അ​വ​കാ​ശ​മു​ണ്ട്.​ ​ഇ​ത് ​പു​തി​യ​ ​കാ​ര്യ​മ​ല്ല.​ 1980​ൽ​ ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യാ​യ​ത് ​മു​ത​ൽ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​നേ​രി​ട്ടി​ട്ടു​ണ്ട്.​ ​എ​ന്നി​ട്ടും​ ​ഇ​ത്ര​യും​ ​ദൂ​ര​മെ​ത്തി.​ ​ത​നി​ക്ക​തു​ ​മ​തി​യെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.

 ജ​ന​ങ്ങ​ളു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും വി​കാ​രം: ​അ​ൻ​വർ

​ല​ക്ഷ​ക്ക​ണ​ക്കി​ന് ​സ​ഖാ​ക്ക​ൾ​ ​പ​റ​യാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​ ​കാ​ര്യ​മാ​ണ് ​താ​ൻ​ ​പ​റ​ഞ്ഞ​തെ​ന്നും,​ ​ജ​ന​ങ്ങ​ളു​ടെ​യും​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​വി​കാ​രം​ ​ത​ള്ളി​ക്ക​ള​യാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​പി.​വി.
അ​വ​ർ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
താ​ൻ​ ​ന​ൽ​കി​യ​ത് ​തെ​ളി​വു​ക​ളി​ലേ​ക്കു​ള്ള​ ​സൂ​ച​ന​യാ​ണ്.​ ​എ.​ഡി.​ജി.​പി​യെ​ ​മാ​റ്റി​നി​റു​ത്തു​ന്ന​ത് ​തീ​രു​മാ​നി​ക്കേ​ണ്ട​ത് ​സ​ർ​ക്കാ​രും​ ​പാ​ർ​ട്ടി​യു​മാ​ണ്.​ ​ഹെ​ഡ്മാ​സ്റ്റ​റെ​ ​കു​റി​ച്ച് ​പ​രാ​തി​ ​വ​ന്നാ​ൽ​ ​പ്യൂ​ൺ​ ​അ​ല്ല​ല്ലോ​ ​അ​ന്വേ​ഷി​ക്കു​ക..​പാ​ർ​ട്ടി​ ​സ​ഖാ​ക്ക​ൾ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​വെ​റു​തെ​ ​കേ​സെ​ടു​ക്കു​ന്നു.​ ​തൃ​ശൂ​ർ​ ​പൂ​രം​ ​ക​ല​ക്കു​ന്നു.​ ​താ​ൻ​ ​ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​പാ​ർ​ട്ടി​ ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​വി​ളി​ച്ചെ​ങ്കി​ലും​ ​ഫോ​ണെ​ടു​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ല്ലെ​ന്നും​ ​അ​ൻ​വ​ർ​ ​പ​റ​ഞ്ഞു.