
തിരുവനന്തപുരം:കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്നലെ 57കോടി രൂപ നൽകി.ധനമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാലിൽ നിന്ന് ആരോഗ്യമന്ത്രി വീണാജോർജ് ചെക്ക് ഏറ്റുവാങ്ങി. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, ജോയിന്റ് ഡയറക്ടർമാരായ മായാ എൻ.പിള്ള(അഡ്മിനിസ്‌ട്രേഷൻ), എം.രാജ് കപൂർ(ഓപ്പറേഷൻസ്) ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.അനിൽ കുമാർ,ഹെൽത്ത് ഏജൻസിയിലെ ജോയിന്റ് ഡയറക്ടർ ഡോ.ബിജോയ് തുടങ്ങിയവർ പങ്കെടുത്തു.