വെഞ്ഞാറമൂട്: ഇന്ന് അത്തം...പൂക്കളം ഇടാൻ പൂക്കൂടയുമായി നാട്ടിടവഴികളിലൂടെ നടന്നിട്ടും നാട്ടുപൂക്കളെയൊന്നും കാണാനില്ല. ഈ പൂക്കളൊക്കെ എവിടെ പോയി...? കറുകയും കള്ളിപ്പുല്ലും പരവതാനി വിരിച്ച നാട്ടിടവഴികളിലൂടെ നടക്കുമ്പോൾ കണ്ണിന് കുളിരായി കാഴ്ചകൾ സമ്മാനിച്ച പഴയ പൂക്കളെയൊന്നും കാണാനില്ലെന്നാണ് പഴമക്കാരുടെ പരാതി.
പത്ത് മണി,നാലുമണി പൂക്കൾ,നീല ശംഖുപുഷ്പം, മഞ്ഞ അരളി,നന്ത്യാർവട്ടം തുടങ്ങിയ പൂക്കൾ നാട്ടിൻപ്പുറങ്ങളിൽ ഇപ്പോൾ വിരളമാണ്.
വീടുകളിൽ നിന്ന് അരളികൾ അപ്രത്യക്ഷമായിട്ട് നാളുകളേറെയായി.പണ്ടൊക്കെ വയലിലും വയൽവരമ്പിലും വേലികളിലും തൊടികളിലും തോട്ടിൻകരകളിലും വിശാലമായ പുരയിടങ്ങളിലും നാട്ടിടവഴികളിലും വിവിധ നിറത്തിലും മണത്തിലുമുള്ള പൂക്കളുണ്ടായിരുന്നു.കാലാവസ്ഥ മാറിയതോടെ പല ചെടികളും കാണാനില്ലെന്നാണ് പരാതി