36

ഉദിയൻകുളങ്ങര: നെറ്റ് സീറോ കാർബൊൻ പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ 28 അങ്കണവാടികൾക്കും ആവശ്യമായ കിച്ചൺ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത് കുമാർ അങ്കണവാടി ടീച്ചർ സുമംഗലക്ക് നൽകി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, വൈസ് പ്രസിഡന്റ് സന്ധ്യ, ക്ഷേമകാര്യ ചെയർപേഴ്സൺ വി.എസ്.അനില,വാർഡ് മെമ്പർ പ്രിയ, സി.ഡി.എസ് ചെയർപേഴ്സൺ സുശീല,സെക്രട്ടറി ജോണി,അസിസ്റ്റന്റ് സെക്രട്ടറി അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.