36

ഉദിയൻകുളങ്ങര: മാരായമുട്ടം മരുതത്തൂരിലെ കാരുണ്യമിഷൻ സ്കൂൾ സൊസൈറ്റിക്ക് എൽ.ഐ.സി ഒഫ് ഇന്ത്യയുടെ ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ ബിൽഡിംഗിന്റെ ഉദ്ഘാടനം എൽ.ഐ.സി തിരുവനന്തപുരം ഡിവിഷണൽ മാനേജർ എസ്.പ്രേംകുമാർ നിർവഹിച്ചു. കാരുണ്യ മിഷൻ ചെയർപേഴ്സൺ എൽ.അനിത അദ്ധ്യക്ഷത വഹിച്ചു. എൽ.ഐ.സി ഡിവിഷൻ മാർക്കറ്റിംഗ് മാനേജർ ഹരിപ്രസാദ്, തിരുവനന്തപുരം ഡിവിഷൻ സെയിൽസ് മാനേജർ സുജയ്, നെയ്യാറ്റിൻകര ചീഫ് മാനേജർ അജിത എന്നിവർ സംസാരിച്ചു.