
തിരുവനന്തപുരം: ചെലവ് കുറഞ്ഞതും വലിയ തോതിൽ ഭൂമി ആവശ്യമില്ലാത്തതുമായ എം.എസ്.എം.ഇ പദ്ധതികൾക്ക് കേരളത്തിൽ വലിയ സാദ്ധ്യതയാണുള്ളതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ലോക ബാങ്ക് പിന്തുയോടെ കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം നടപ്പിലാക്കുന്ന റൈസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് എം.എസ്എം.ഇ പെർഫോർമൻസ് (റാംപ്) പദ്ധതിയുടെ ഭാഗമായി ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. അഭ്യസ്തവിദ്യരായ വീട്ടമ്മമാരുടെ സേവനവും നൈപുണ്യവും പ്രയോജനപ്പെടുത്തി ഓരോ വീട്ടിലും ഓരോ സംരംഭങ്ങൾ ആരംഭിക്കുന്ന സ്ഥിതിയുണ്ടാകണം. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ അദ്ധ്യക്ഷത വഹിച്ചു.