
ശിവഗിരി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 3 മുതൽ 12 വരെ ശിവഗിരിയിൽ നടക്കുന്ന ആഘോഷങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം. ഗുരുദേവ ദർശനാഭിമുഖ്യ പരിപാടികൾക്കാവും മുൻഗണന. ശ്രീശാരദാ ദേവി സന്നിധിയിലെ നവരാത്രി മണ്ഡപത്തിലാണ് പരിപാടികൾ. നവാഗതർക്ക് അരങ്ങേറ്റത്തിനും അവസരം ഉണ്ടാകും. അപേക്ഷകൾ പി.ആർ.ഒ, ശിവഗിരി മഠം, വർക്കല പി.ഒ, തിരുവനന്തപുരം 695141 എന്ന വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക് 9447551499, 9048455332.