
കല്ലമ്പലം: ശക്തമായ മഴയിൽ നിർദ്ധന കുടുംബത്തിന്റെ കിണർ ഇടിഞ്ഞു താഴ്ന്നു. പുതുശ്ശേരിമുക്ക് ഇടവൂർക്കോണം കാഞ്ഞിരംവിള വീട്ടിൽ പാചകത്തൊഴിലാളിയായ അനിൽകുമാറിന്റെ കിണറാണ് കഴിഞ്ഞ രാത്രിയിൽ ഇടിഞ്ഞു താഴ്ന്നത്. കിണറിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ ഏതുനിമിഷവും താഴേക്ക് ഇടിഞ്ഞു വീഴാമെന്ന അവസ്ഥയിലാണ്. കിണറിനോട് ചേർന്നുള്ള കുളിപ്പുരയുടെ ഭിത്തിക്കും വിള്ളലുകൾ സംഭവിച്ചു. അധികൃതരുടെ ഭാഗത്ത് നിന്നും സാമ്പത്തിക സഹായം ലഭിച്ചാൽ മാത്രമേ കിണറിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളൂവെന്ന് അനിൽകുമാർ പറഞ്ഞു.