ബാലരാമപുരം: മംഗലത്തുകോണം കാട്ടുനട ശ്രീഭദ്രകാളിദേവീക്ഷേത്രത്തിൽ മൂന്നരക്കോടിയുടെ സേവാപന്തലോടുകൂടിയ മുഖമണ്ഡപത്തിന്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്ര തന്ത്രി കൂട്ടപ്പന വാസുദേവൻ രാജ് കുമാർ നിർവഹിക്കും. പ്രമുഖ ആർക്കിടെക്റ്റ് (ക്ഷേത്ര സ്ഥാപതി)​സുനിൽപ്രസാദ് ആണ് മുഖമണ്ഡപം രൂപകല്പന ചെയ്തിരിക്കുന്നത്. ശബരിമല മുൻ മേൽശാന്തിയും ആറ്റുകാൽ മുൻ മേൽശാന്തിയുമായ ഗോശാല ഇല്ലം വിഷ്ണു വാസുദേവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തും.​ ക്ഷേത്രസ്ഥാപതി സുനിൽ പ്രസാദ്,​ മേൽശാന്തി രജീഷ് മാധവ് എന്നിവർ പങ്കെടുക്കും.