ഉദിയൻകുളങ്ങര: അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ ഹോമിയോ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രോഗ്രാം മാനേജർ നാഷണൽ ആയുഷ് മിഷൻ ഡോ.ഷൈജു കെ.എസ് പദ്ധതി വിശദീകരിച്ചു.മെഡിക്കൽ ഓഫീസർ ഡോ.ലേഖ.ജെ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് അഡ്വ.അനിത.കെ,അനിക്കുട്ടൻ.ആർ,എം.കെ.പ്രേംരാജ്,അജിത സി.എസ്,നിർമ്മലകുമാരി കെ.എസ്, സെക്രട്ടറി ഹരിൻ ബോസ്,ഫാർമസിസ്റ്റ് സ്വപ്ന ജി.എസ് എന്നിവർ പങ്കെടുത്തു. വയോജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും ഡോ.മീരാറാണിയുടെ നേതൃത്വത്തിൽ നടന്നു.കേരള സർക്കാർ ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷൻ കേരളം ഹോമിയോപ്പതി വകുപ്പ്, അതിയന്നൂർ ഗ്രാമപഞ്ചായത്ത്, ഹോമിയോ ഡിസ്പെൻസറി അതിയന്നൂർ എന്നിവരുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.