വിഴിഞ്ഞം: ആഴിമല വിമൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഓണക്കോടി, ഭക്ഷ്യക്കിറ്റ്, ധനസഹായം, ഉച്ചഭക്ഷണ വിതരണം എന്നിവ നടത്തി. ആഴിമല വിമൻസ് ക്ലബ് ചെയർപേഴ്സൻ ഉഷമോഹൻ അദ്ധ്യക്ഷത വഹിച്ച യോഗം ആഴിമല ശിവക്ഷേത്രം പ്രസിഡന്റ് എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോട്ടുകാൽ കവികൾ സാംസ്‌കാരിക വേദി സെക്രട്ടറി വിജേഷ് ആഴിമല മുഖ്യഅതിഥിയായിരുന്നു. ക്ലബ് പ്രസിഡന്റ് ജമുന നമ്പീശൻ,വൈസ് പ്രസിഡന്റ് ലാലാസുധാകരൻ, സെക്രട്ടറി ശ്രീകല, ട്രഷറർ രാജി.ഷീല രാജൻ എന്നിവർ പങ്കെടുത്തു.