
തിരുവനന്തപുരം: കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്‌തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ഭാരവാഹികളായ ആർ.ജി.രാജേഷ്,സി.ജയചന്ദ്രൻ,എം.എ.പത്മകുമാർ,കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സൂര്യനാരായണൻ നമ്പൂതിരി,പെരുന്താന്നി ശ്രീകുമാർ,ശാസ്‌താ സ്വാമി,ആറ്റുകാൽ രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സിക്ക് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.