തിരുവനന്തപുരം: പദ്മശ്രീ ലഭിച്ചപ്പോൾ സമൂഹമാദ്ധ്യമങ്ങളിലുടെ തൻ അധിക്ഷേപിക്കപ്പെട്ടതായി അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിബായി. സാംസ്കാരിക കൂട്ടായ്‌മയുടേയും വീ ഹെൽപ്പ് സൗഹൃദ കൂട്ടായ്മയുടേയും ആഭിമുഖ്യത്തിൽ നടന്ന ആദരസന്ധ്യപരിപാടിയിൽ ആദരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു.
മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങ് മുൻ എം.പി കെ. മുരളീധരൻ ഉദ്‌ഘാടനം ചെയ്തു. എം.ആർ. തമ്പാൻ അദ്ധ്യക്ഷനായി. പ്രഭാവർമ്മ അശ്വതി തിരുനാളിന്റെ പുസ്തകങ്ങളുടെ നിരൂപണം നടത്തി. വീ ഹെൽപ്പ് പബ്ളിക്കേഷൻസിന്റെ പ്രഥമകൃതിയായ കാൻസറിന്റെ കനൽവഴികൾ, സർവോദയ സ്കൂളിലെ ഏഴാംക്ളാസ് വിദ്യാർത്ഥി ഫൈസ ഷിറോസ് രചിച്ച സോയുടെ അത്ഭുത സുഹൃത്തുക്കൾ എന്നീ കൃതികളുടെ പ്രകാശനവും നടന്നു. സോയുടെ അത്ഭുതസുഹൃത്തുക്കൾ ഡോ.ഷാജി പ്രഭാകരനും കൃതിയുടെ ഇംഗ്ളീഷ് പതിപ്പ് ഡോ.ഷെർളി സ്റ്റ്യുവർട്ടും കാൻസറിന്റെ കനൽവഴികൾ സംസ്ഥാന പൊലീസ് കംപ്ളെയ്‌ന്റ്സ് അതോറിട്ടി അംഗം കെ.പി.സോമരാജനും അശ്വതി തിരുനാളിൽ നിന്ന് ഏറ്റുവാങ്ങി. കലാം കൊച്ചേറ സ്വാഗതവും ഷബ്ന എസ്.ബി അകതാരിൽ നന്ദിയും പറഞ്ഞു.