y

വിലവർദ്ധന മട്ട, കുറുവ അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്ക്

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ സപ്ലൈകോ സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനും വില കൂട്ടി. 'കുറുവ"വില കിലോഗ്രാമിന് 30 രൂപയിൽ നിന്ന് 33 രൂപയാക്കി. തുവരപ്പരിപ്പ് വില കിലോഗ്രാമിന് 111 രൂപയിൽ നിന്ന് 115 ആയും വർദ്ധിപ്പിച്ചു. ചൊവ്വാഴ്ച മട്ടഅരി വില 30 രൂപയിൽ നിന്ന് 33 രൂപയായും പഞ്ചസാരവില കിലോഗ്രാമിന് 27 രൂപയിൽ നിന്ന് 33 ആയും വർദ്ധിപ്പിച്ചിരുന്നു. പച്ചരിയുടെ വില 26ൽ നിന്ന് 29 രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പിലായിട്ടില്ല. പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളിലെ നാല് അരികളിൽ 'ജയ' യ്ക്കു മാത്രമാണ് വില വർദ്ധിപ്പിക്കാത്തത്. തുവരപ്പരിപ്പ് ഏറെ നാളായി സപ്ലൈകോ വില്പനശാലകളിൽ ലഭ്യമായിരുന്നില്ല. ഇ- ടെൻഡർ ക്വട്ടേഷൻ ഉയർന്നതായതോടെ വില വർദ്ധിപ്പിക്കാതെ തരമില്ലെന്നായി. സബ്സിഡി ചെറുപയറിന്റെ വില കിലോഗ്രാമിന് 92 രൂപയിൽ നിന്ന് 90 ആയി കുറച്ചത് മാത്രമാണ് ആശ്വാസം.

---------

വിലവ‌ർദ്ധന ഇങ്ങനെ

കുറുവ അരി (കിലോ)​-33 രൂപ (പഴയ വില 30)

തുവരപ്പരിപ്പ് (കിലോ) 115 രൂപ​ ( പഴയ വില111)​

-------

പൊതുവിപണിയിലേതിന് ആനുപാതികമായി സബ്സിഡി സാധനങ്ങളുടെയും വില പരിഷ്‌കരിക്കണമെന്ന സർക്കാർ തീരുമാനമാണ് നടപ്പാക്കിയത്.

ഭക്ഷ്യവകുപ്പ്