തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം 5ന് വൈകിട്ട് 5ന് കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷനാകും. മന്ത്രി വി.ശിവൻകുട്ടി ആദ്യവില്പന നടത്തും. 14വരെയാണ് ഓണം ഫെയർ. ജില്ലാതല ഫെയറുകൾ 6മുതൽ 14 വരെയും. 13ഇനം സബ്സിഡി സാധനങ്ങൾക്കു പുറമെ ശബരി ഉൽപ്പന്നങ്ങൾ,എഫ്.എം.സി.ജി, മിൽമ,കൈത്തറി ഉൽപ്പന്നങ്ങൾ, പഴം ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50% വരെ വിലക്കുറവിൽ ലഭിക്കും. പ്രമുഖ ബ്രാന്റുകളുടെ 200ലധികം സാധനങ്ങൾക്ക് വിലക്കുറവുണ്ട്. 255 രൂപയുടെ 6ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്‌നേച്ചർ കിറ്റ് ഓണത്തിന് വിപണിയിലെത്തും.വിലക്കുറവിന് പുറമെ 10% വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്‌കൗണ്ട് അവേഴ്സ്, പ്രമുഖ ബ്രാന്റഡ് ഉൽപ്പന്നങ്ങൾക്ക് ആകർഷമായ കോമ്പോ ഓഫറുകൾ, ബൈ വൺ ഗെറ്റ് വൺ ഓഫർ എന്നിവയും ലഭിക്കും.