
തിരുവനന്തപുരം : ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളായ അതിദരിദ്രർക്ക് വീട് നിർമാണം പൂർത്തിയാകുന്നതുവരെ വീട് വാടകയ്ക്കെടുത്തു നൽകും. തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. പഞ്ചായത്തുകളിൽ 5000,മുനിസിപ്പാലിറ്റികളിൽ 7000, കോർപ്പറേഷൻ പരിധിയിൽ 8000 രൂപയുമാണ് പരമാവധി നൽകാവുന്ന വാടക.