വിതുര: കോൺഗ്രസ് പുളിച്ചാമല വാർഡ് സമ്മേളനം കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ് ഉദ്ഘാടനം ചെയ്തു.ബി.മോഹനൻനായർ അദ്ധ്യക്ഷത വഹിച്ചു.വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന പുളിച്ചാമല ക്ഷീരസംഘം തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.മുൻ തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ,മുൻ പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,ചെട്ടിയാംപാറ വാർഡ്മെമ്പർ ബി.പ്രതാപൻ, സി.ബിനു,എസ്.മോഹനൻനായർ,സുധീർ,രേണുക,സുരേഷ് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി എസ്.മോഹനൻനായർ (പ്രസിഡന്റ്), ജീവൻകുറുപ്പ്,സുധീർ,രേണുക(വൈസ് പ്രസിഡന്റുമാർ),സുരേഷ്,സലീം,ഭുവനേന്ദ്രൻനായർ (സെക്രട്ടറിമാർ),ശശിധരൻനായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.