നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ജംഗ്ഷന് സമീപമുള്ള മഹാഗണപതി ക്ഷേത്രം മഹാശിവ ക്ഷേത്രത്തിൽ ഉത്സവവും വിനായക ചതുർത്ഥി മഹോത്സവവും തുടങ്ങി.ഇന്ന് രാവിലെ 7ന് മൃത്യുഞ്ജയ ഹോമം,8ന് പ്രഭാത ഭക്ഷണം,8.30ന് നവകലാശപൂജ,കലശാഭിഷേകം10ന് അഷ്ടാഭിഷേകം,പഞ്ചാമൃതാഭിഷേകം,കളഭാഭിഷേകം,കലശാഭിഷേകം,വൈകിട്ട് 5.30ന് ഭജന,6ന് ഭഗവതിസേവ,6.30ന് അപ്പംമൂടൽ,7ന് സംഗീത സദസ്,7.30ന് അപ്പംമൂടൽ,8ന് അത്താഴപൂജ.7ന് രാവിലെ 5.30ന് അഷ്ടദ്രവ്യകൂട്ടു മഹാഗണപതിഹോമം,6.30ന് ഉഷപൂജ,7ന് ഗണേശാഥർവ്വ ശീർഷ ഹോമം,7.30ന് കൊഴുക്കട്ട പൊങ്കാല,8ന് ഭജന,9ന് പൊങ്കാല നിവേദ്യം,തുടർന്ന് പ്രഭാത ഭക്ഷണം,9.30ന് നവകലശപൂജ,കലശാഭിഷേകം,കളഭാഭിഷേകം,അഷ്ടാഭിഷേകം,പ്രസന്നപൂജ,അലങ്കാരദീപാരാധന,ഉച്ചയ്ക്ക് 12.30ന് ഉത്സവസദ്യ,5.30ന് ഭഗവതിസേവ,6.30ന് അപ്പംമൂടൽ,6.45 ദീപാരാധന,7ന് പുഷ്പാഭിഷേകം,7.30ന് മെഗാഹിറ്റ് ഗാനമേള,8.30ന് അത്താഴപൂജ.