palayam-imam1

തിരുവനന്തപുരം: പാളയം ഇമാമായി ഡോ. വി.പി. സുഹൈബ് മൗലവി തുടരും. കാലാവധി പൂർത്തീകരിച്ച മൗലവിക്ക് അഞ്ചുവർഷത്തേക്ക് കൂടി പുനർ നിയമനം നൽകി. ഇമാം നിയമനത്തിനായി പാളയം മുസ്ലിം ജമാഅത്ത് രൂപീകരിച്ച പ്രത്യേക ജൂറിയാണ് തിരഞ്ഞെടുപ്പ് കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.

മലപ്പുറം അരക്കുപറമ്പ് പുത്തൂർ സ്വദേശി വി.പി. ഷാഹുൽ ഹമീദ് മാസ്റ്റർ, ത്വാഹിറ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഡോ. സുഹൈബ് മൗലവി. ഭാര്യ: ഡോ. ലമീസ്. മക്കൾ: മിസ്അബ്, അമ്മാർ, സാറ, യാസീൻ. ഖത്തർ യൂണിവേഴ്സിറ്രിയിൽ നിന്ന് ശരിഅ , ഉസൂലുദ്ധീനിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റും നേടിയ മൗലവി, ഖു‌ർആൻ വ്യാഖ്യാന വൈവിദ്ധ്യങ്ങളുടെ കാരണങ്ങളും അവയിൽ ഭാഷാപരമായ ചർച്ചകളുടെ സ്വാധീനവും എന്ന വിഷയത്തിൽ എം.ജി സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും നേടി. ആത്മീയ പ്രവർത്തനങ്ങൾക്ക് പുറമേ തലസ്ഥാനത്തെ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്. ഡോ. അലി മുഹ്‌യിദ്ധീൻ ഖുറദാഗി, ഡോ. മുഹമ്മദ് ഉസ്മാൻ ശുബൈർ, ഡോ. അലി മുഹമ്മദി തുടങ്ങിയവർ പ്രധാന ഗുരുക്കന്മാരാണ്.