മുടപുരം : അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സമ്മേളനം ഓക്ടോബർ 21,22 തീയതികളിൽ ചിറയിൻകീഴ് നടക്കും.സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘടക സമിതി രൂപീകരിച്ചു.വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കിസാൻ സഭ ജില്ലാ സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. മനോജ്.ബി.ഇടമന,വെങ്ങനൂർ ബ്രൈറ്റ്,ഡി.റ്റൈറ്റസ്,കോരാണി വിജു,കാവല്ലൂർ കൃഷ്ണൻ നായർ,എം.അനിൽ, കവിത സന്തോഷ്,കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത,ടി.സുനിൽ,ശരൺശശാങ്കൻ, എൻ.ജയകുമാർ,എസ്.വിജയദാസ് തുടങ്ങിയവർ സംസാരിച്ചു.സംഘടക സമിതി ഭാരവാഹികളായി മനോജ്. ബി.ഇടമന,ഡി.റ്റെറ്റസ്,കവിത സന്തോഷ്,തോന്നക്കൽ രാജേന്ദ്രൻ,അഡ്വ.വി.അജയകുമാർ,പള്ളിയറ ശശി, ശരൺ ശശങ്കൻ (രക്ഷാധികാരികൾ),വി.ശശി എം.എൽ.എ (ചെയർമാൻ ) ,എം.അനിൽ (ജനറൽ കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.