തിരുവനന്തപുരം: സൗത്ത് കേരള ടൂർസ് ആൻഡ് പിൽഗ്രിംസ് സഹകരണ സംഘം പ്രസിഡന്റായി മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ളയെ തിരഞ്ഞെടുത്തു. സി.എസ്.പ്രദീപ് കുമാർ വൈസ് പ്രസിഡന്റും ആർ.അരവിന്ദാക്ഷൻ സെക്രട്ടറിയുമാകും. ഭരണസമിതി അംഗങ്ങൾ: അമ്പാടി ചന്ദ്രശേഖരൻ നായർ, എസ്.യു.ജ്യോതിലക്ഷ്മി, രശ്മി എസ്.നായർ, കെ.പി.സുന്ദരം, ഡോ. ആനന്ദ് എസ്.പിള്ള, ശീതൾ സുബ്രഹ്മണ്യം.