തിരുവനന്തപുരം: അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ട്രിവാൻഡ്രം ഹോസ്റ്റ് ലയൺസ് ക്ലബ് അംഗങ്ങൾ വിവിധ മേഖലകളിലെ അദ്ധ്യാപകരെ ആദരിച്ചു.യോഗാചാര്യൻ അരവിന്ദാനന്ദ്, സംസ്ഥാന പുരുഷ - വനിതാ ക്രിക്കറ്റ് കോച്ചും മുൻ കേരള രഞ്ജി താരവുമായ പട്ടം സെന്റ് മേരീസ് സ്‌കൂൾ ഹെഡ് കോച്ച് സോഹൻ കുമാർ, അട്ടകുളങ്ങര ഗവൺമെന്റ് എച്ച്.എസ്.എസിൽ നിന്ന് ഹെഡ്മിസ്‌ട്രസായി വിരമിച്ച ഇന്ദുലേഖ,കുന്നുംപുറം ചിന്മയ വിദ്യാലയ പ്രിൻസിപ്പൽ ബീന,മൂന്നു പതിറ്റാണ്ടിലേറേയായി തിരുവനന്തപുരത്ത് കുട്ടികളെയും മുതിർന്നവരെയും ചിത്രകല അഭ്യസിപ്പിക്കുന്ന ഷാജി മാസ്റ്റർ എന്നിവരെയാണ് ട്രിവാൻഡ്രം ഹോസ്റ്റ് ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ രജനി വിജയകുമാർ, സെക്രട്ടറി ലയൺ ഇന്ദു, ട്രഷറർ ലയൺ രാജീവ്നാഥ്, ലയൺ പ്രീത ജയൻ എന്നിവർ ചേർന്ന് ആദരിച്ചത്. ക്ലബ്ബ് അംഗങ്ങൾ സന്നിഹിതരായിരുന്നു.