തിരുവനന്തപുരം: ഇ.പി.എഫ് പെൻഷൻകാരുടെ പരാതികൾ നേരിട്ടുകേട്ട് പരിഹരിക്കണമെന്ന് ഇ.പി.എഫ് പെൻഷണേഴ്സ് ഫെഡറേഷൻ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.ലഭിച്ച പരാതികളിൽ 98 ശതമാനവും പരിഹരിച്ചെന്ന ഇ.പി.എഫ്.ഒ അധികൃതരുടെ വാദം വസ്തുതാവിരുദ്ധമാണ്.പെൻഷൻ കിട്ടാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന ദുഃസ്ഥിതിക്ക് പരിഹാരമുണ്ടാക്കണം. പ്രസിഡന്റ് ബാബു ദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി കുമാരപുരം ഗോപൻ,കെ.മോഹനകുമാർ,വി.എൻ.മോഹൻദാസ്,എസ്.സത്യജിത്ത്,എ.നസീർ എന്നിവർ സംസാരിച്ചു.