photo

പാലോട്:നന്ദിയോട് ഗ്രാമപഞ്ചായത്തും, കൃഷിഭവനും ചേർന്ന് ആലുംകുഴി വാർഡിൽ നടപ്പിലാക്കിയ പൂവനി,പുഷ്പകൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസർ അതിഭയുടെ അദ്ധ്യക്ഷതയിൽ നന്ദിയോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനാവിൽ ഷിബു ഉദ്ഘാടനം ചെയ്തു.ഇളവട്ടം പൂജാ കുടുംബശ്രീ അംഗങ്ങൾ കണ്ടെത്തിയ 50 സെന്റ് തരിശ് ഭൂമിയിൽ ഒരു മാസം മുമ്പാണ് തൈകൾ നട്ട് പുഷ്പ കൃഷി ആരംഭിച്ചത്.ഈ ഓണക്കാലത്ത് വാർഡിലും,പരിസരത്തുമുള്ള ആളുകൾക്ക് മിതമായ നിരക്കിൽ പൂജാ കുടുംബശ്രീ സംഘത്തിൽ നിന്നു. പൂക്കൾ ലഭിക്കും. കുടുംബശ്രീ ഭാരവാഹികളായ വിമല,മഞ്ചു,വിലാസിനി,നളിനി തുടങ്ങിയവർ പങ്കെടുത്തു.